MALAPPURAM
കുടുംബശ്രീ പാലിയേറ്റീവ് കെയർ പ്രോഗ്രാം ഹൃദ്യ: ശിൽപ്പശാല നടത്തി
കൂടാതെ രണ്ടു മാസത്തിൽ പൂർത്തീകരിക്കാവുന്ന രൂപത്തിൽ പ്രാക്ടിക്കൽ ആയും തിയററ്റിക്കലായി നൽകുന്ന സർട്ടിഫൈഡ് കോഴ്സ്, പദ്ധതിയുടെ ഭാഗമായി നൽകും.
സാന്ത്വന പരിചരണ രംഗത്തേക്ക് വരുന്ന ഉദ്യോഗാർത്ഥികളുടെ കുറവിനെ നികത്താൻ ഈ പദ്ധതി സഹായകരമാവുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാൻ ഡിപിസി അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രാദേശിക പാലിയേറ്റീവ് കെയർ സംവിധാനവുമായി ബന്ധപ്പെട്ട് സിഡിഎസ് കളിൽ ഈ മാസം ബൃഹത്തായ ക്ലാസ് നൽകുകയും ചെയ്യുന്നുണ്ട്. കൂടാതെ കിടപ്പിലായി രോഗികളുടെയും ദീർഘകാല രോഗികളുടെയും പരിചരണം ലക്ഷ്യം വെച്ച് കേരളത്തിൽ ആദ്യമായി 60 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്സും ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്നു. അന്തസുറ്റ പരിചരണം വീടുകളിൽ ഉറപ്പുവരുത്തി കെയർടേക്കർ മാരായി പ്രവർത്തിക്കാൻ അറിവും കഴിവും താല്പര്യവുമുള്ള ധാരാളം വനിതകളെയും ട്രാൻസ് കമ്മ്യൂണിറ്റി അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് കുടുംബശ്രീ ജില്ലാ മിഷൻ കോഴ്സ് ആവിഷ്കരിച്ചിരിക്കുന്നത്. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഹെൽത്ത് കെയർ എന്ന കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഗൃഹ കേന്ദ്രീകൃത പരിചരണം നൽകുന്ന കെയർ ഗിവർമാരായി പ്രവർത്തിക്കാനും കുടുംബശ്രീ സിഡിഎസുമായി ബന്ധപ്പെടാം. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പാലിയേറ്റീവ് കെയർ കുടുംബശ്രീ യുമായി സംയോജിച്ച് ജില്ല മുഴുവൻ ബൃഹത്തായ സാന്ത്വന പരിചരണ പരിശീലനം നടപ്പാക്കുന്നത്.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ റൂബി സ്വാഗതം പറഞ്ഞ യോഗത്തിൽ പദ്ധതി വിശദീകരണം ജില്ലാ മിഷൻ കോഡിനേറ്റർ ജാഫർ കെ കകൂത്ത് നിർവഹിച്ചു. മലപ്പുറം പാലിയേറ്റീവ് കെയർ പ്രതിനിധികളായ അബ്ദുൾ കരീം, സാലിഹ്, ജില്ലാ പ്രോഗ്രാം മാനേജർ ഹസ്കർ,അഭിജിത്ത്, പരീരക്ഷ കോഡിനേറ്റർ ഫൈസൽ എന്നിവർ പങ്കെടുത്തു.