CHANGARAMKULAMEDAPPALLocal news

പന്ത്രണ്ടോളം സംസ്ഥാനങ്ങളിലൂടെ 4200 കിലോമീറ്റര്‍ സൈക്കിളിൽ താണ്ടി മുഹമ്മദ് ഷഹീർ ശ്രീനഗറിൽ

എടപ്പാൾ: ചങ്ങരംകുളം സ്വദേശി മുഹമ്മദ് ഷഹീർ സൈക്കിളിൽ കാശ്മീരിലെത്തി. ആഗ്രഹത്തെ നാണയ തുട്ടുകൾ ആയി ശേഖരിച്ചുകൊണ്ടു മുഹമ്മദ് ഷഹീർ ജന്മനാടായ ചങ്ങരംകുളം ഉദിന്നുപറമ്പിൽ നിന്നും തുടങ്ങിയ സൈക്കിൾ യാത്ര പന്ത്രണ്ടോളം സംസ്ഥാനങ്ങളിലൂടെ 4200 കിലോമീറ്റര്‍ താണ്ടി, ഭൂമിയിലെ സ്വർഗ്ഗ താഴ്‌വാരം ആയ കാശ്മീരിലെ ഫിനിഷിങ് പോയിന്റ് ആയ ശ്രീനഗറിൽ ഇന്നു വിജയകരമായി പൂർത്തിയാക്കി.ജനുവരി 19 ന് തന്റെ ജന്മനാടായ ചങ്ങരംകുളം ഉദിനുപറമ്പിൽ നിന്ന് യാത്ര ആരംഭിച്ച ഷഹീർ അൻപതാം ദിവസമാണ് ലക്ഷ്യസ്ഥാനെത്തെത്തിയത്.എല്ലാവിധ സജ്ജീകരങ്ങളോട് കൂടിയാണ് ഷഹീർ കാശ്മീരിലേക്ക് യാത്ര ആരംഭിച്ചത്,യാത്രക്കിടയിൽ മുഖ്യധാര ചലച്ചിത്ര മാധ്യമങ്ങൾ ഷഹീറിന്റെ ഈ സഹസിക യാത്ര റിപ്പോർട്ട്‌ ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button