BREAKING NEWSLATEST NEWSPUBLIC INFORMATIONUncategorizedUPDATES

വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. ആവശ്യമെങ്കിൽ ഉയർന്ന വില നൽകിയും വൈദ്യുതി ലഭ്യമാക്കണമെന്നാണ് നിർദേശം.സെപ്റ്റംബർ മാസത്തെ പ്രതിസന്ധി മറികടക്കാൻ നിലവിൽ വൈദ്യുതി വാങ്ങുക മാത്രമാണ് പോംവഴിയെന്നാണ് സർക്കാർ വിലയിരുത്തൽ. യൂണിറ്റിന് 20 രൂപ വരെ നൽകേണ്ടിവന്നാലും വൈദ്യുതി ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു.ചീഫ് സെക്രട്ടറിയും കെഎസ്ഇബി ചെയർമാനും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.അതേസമയം, ഒക്ടോബർ മുതൽ 2027 മെയ് വരെയുള്ള കാലയളവിൽ വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറുകൾക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ശരാശരി യൂണിറ്റിന് 10.04 രൂപയിൽ കവിയാത്ത നിരക്കിലും, ആവശ്യകത ഉയരുന്ന ഏപ്രിൽ, മെയ് മാസങ്ങളിൽ പരമാവധി 12.50 രൂപ വരെയും നൽകി വൈദ്യുതി വാങ്ങാനാണ് അനുമതി.സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിലാണ്. ഇന്നലെ മാത്രം 96.39 ദശലക്ഷം യൂണിറ്റ് ഉപഭോഗവും 4676 മെഗാവാട്ട് പരമാവധി ഡിമാൻഡും രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button