EDAPPALLocal news

വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ;കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലത്തിൽ സർഗമഴയുടെ താളം

എടപ്പാൾ: കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലഭൂമിയിൽ സർഗമഴയുടെ താളം. അക്കിത്തത്തിൻ്റെയും ഇടശ്ശേരിയുടെയും എം ടി യുടെയും സർഗവൈഭവം തൊട്ടറിഞ്ഞും മധുരമാർന്ന ശീലുകളുടെ ഉടമ ചിന്നൻ അവറാൻ്റെയും എൻ പി പോക്കറിൻ്റെയും ഹൃദയധമനികളിലൂടെ ധാരാളമായി അലിഞ്ഞുചേർന്ന എടപ്പാളിന് സർഗവസന്തം തീർത്ത് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് മത്സരങ്ങൾക്ക് തിരശ്ശീല ഉയർന്നു. ദേശീയ പാതയിൽ എടപ്പാൾ ടൗണിൽ ഒരുങ്ങിയ 11 വേദികളിലായാണ് ധർമവിപ്ലവ കൗമരങ്ങളുടെ കലാവിരുന്നൊരുക്കി സാഹിത്യോത്സവ് നടക്കുന്നത്.
ഇന്നലെ കാലത്ത് പ്രധാന വേദിയായ തറവാടിൽ ഹയർസെക്കണ്ടറി വിഭാഗം മദ്ഹ് ഗാനത്തോടെ വേദികൾ സജീവമായി. തുടർന്ന് വിവിധ വേദികളിലായി പ്രസംഗം, മാപ്പിളപ്പാട്ട്, പൊളിറ്റിക്കൽ ഡിബേറ്റ്, നശീദ , ഖവാലി, ഉറുദു ഹംദ്, ദഫ്, അറബന, ഖസ്വീദ, മൗലിദ്, പോസ്റ്ഗാഗാസ്റ്റ്, ന്യൂസ് റീഡിംഗ്, ഹദീസ് മുസാബഖ , മുശാഅറ, ക്വിസ് തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. വെസ്റ്റ് ജില്ലയിലെ 12 ഡിവിഷനുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 2000 ൽ പരം പ്രതിഭകളാണ് മാറ്റുരക്കുന്നത്.
ഇന്ന് കാലത്ത് മത്സരങ്ങൾ പുനരാരംഭിക്കും.
വൈകുന്നേരം നാലിന് നടക്കുന്ന സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യി ദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീൻ ജീലാനി പ്രാർഥന നടത്തും. ജഅ്ഫർ ശാമിൽ ഇർഫാനി അധ്യക്ഷത വഹിക്കും. അബ്ദുൽ ഹഫീള് അഹ്സനി അനുമോദന പ്രഭാഷണം നടത്തും. അടുത്ത വർഷം സാഹിത്യോത്സവിന് ആതിഥ്യമരുള്ള ഡിവിഷനിലെ പ്രാസ്ഥാനിക നേതാക്കൾക്ക് സ്വാഗതസംഘം ഭാരവാഹികൾ പതാക കൈമാറും.
അബൂ ഹനീഫൽ ഫൈസി തെന്നല , പൊൻമള മുഹ് യിദ്ദീൻ കുട്ടി ബാഖവി, അലി ബാഖവി ആറ്റുപുറം, കെപിഎച്ച് തങ്ങൾ, എം
പൊൻമള മുഹ്‌യൂദ്ധീൻ കുട്ടി ബാഖവി , അലിബാഖവി ആറ്റുപ്പുറം , കെ പി എച്ച് തങ്ങൾ , എം മുഹമ്മദ് സാദിഖ് ,കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ , സ്വാദിഖലി ബുഖാരി , സയ്യിദ് മുനീറുൽ അഹ്ദൽ , ഡോ: നൂറുദ്ധീൻ റാസി , മജീദ് അഹ്‌സനി ചെങ്ങാനി ,ഖാസിം നൂറാനി , ബശീർ ഹാജി പടിക്കൽ ,സ്വദിഖ് നിസാമി , എഞ്ചിനിയ സത്താർ , പി പി നൗഫൽ സഅദി സംബന്ധിക്കും .

പടം : മത്സര ജനത്തിലെ ഖവാലി അവതരിക്കുന്ന ടീം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button