Local newsVATTAMKULAM

വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഗ്രാമസഭാ യോഗവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഗ്രാമസഭാ യോഗവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഞാറാഴ്ച രാവിലെ എടപ്പാൾ ഗവൺമെന്റ് ഹൈസ്കൂളിൽ ചേർന്ന ഗ്രാമസഭാ ഉദ്ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. എ നജീബ് നിർവഹിച്ചു.
വാർഡ് മെമ്പർ സതി സുകുമാരൻ അധ്യക്ഷത വഹിച്ചു. പതിനാറാം വാർഡ് മെമ്പർ സുബിത. പതിനാലാം വാർഡ് മെമ്പർ ചന്ദ്രബോസ്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം ആസിയ പറക്കുഴിയിൽ. കോഡിനേറ്റർ ഷമീർ. മുൻ ഗ്രാമപഞ്ചായത്ത് അംഗം ഇ എസ് സുകുമാരൻ. എന്നിവർ സംസാരിച്ചു. മണി കുട്ടത്ത് സ്വാഗതവും വിജയൻ പത്തായ പറമ്പിൽ നന്ദിയും പറഞ്ഞു.

ഗ്രാമസഭ യോടൊപ്പം ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രിവന്റി ഫൈവ് ക്ലിനിക്കിന്റെ നേതൃത്വത്തിൽ സൗജന്യ രക്തത്തിലെ ഷുഗർ പരിശോധന. സൗജന്യ രക്തസമ്മർദ്ദം ബി.പി പരിശോധനയും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button