EDAPPAL

ഒമ്പതു വർഷം മുമ്പ് കൈവിട്ട് മാതാപിതാക്കളെയും ബന്ധുക്കളെയും നാട്ടുകാരെയും തിരിച്ച് പിടിക്കാൻ പുഷ്പ നാട്ടിലേക്ക് തിരിച്ചു

എടപ്പാൾ:ഒമ്പതു വർഷമായി തവനൂർ കുരടയിലെ റസ്ക്യു ഹോമിലെ അന്തേവാസിയായ പുഷ്പ യെ തേടി ഒടുവിൽ അച്ചനെത്തി.ഉത്തർപ്രദേശിലെ ഡയറിയ ജില്ലയിലെ ഗർമർ സ്വദേശിയായ പുഷ്പ മാതാപിതാക്കളോടൊപ്പം
മുംബൈയിലേക്കുള്ള യാത്രക്കിടെ 2005 ൽ കാണാതായതാണ്. പിന്നീട് വഴിതെറ്റി അലഞ്ഞ് ഒടുവിൽ തിരുർ പോലീസ് കണ്ടെത്തി തവനൂർ റസ്ക്യൂ ഹോമിൽ ഏൽപിച്ചതാണ്. വനിതാ ശിശുവികസന വകുപ്പ് ജില്ലാ അധികൃതരുടെ നിരന്തര പരിശ്രമഫലമായി വിലാസം തേടി പിടിച്ച് യു പി സർക്കാറിന്റെ സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു. പുഷ്പയെ കൊണ്ടുപോകാൻ അച്ചൻ തവനുർ റസ്ക്യൂ ഹോമിലെത്തുകയും ഇന്നലെ (വെള്ളി) വൈകുന്നേരം 4:50 ന് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും നേത്രാവതി എക്സ്പ്രസിൽ യാത്ര തിരിക്കുകയും ആയിരുന്നു.പുഷ്പ യെ യാത്രയാക്കാൻ ജില്ലാ വനിതാ ശിശു വികസന ഓഫീസർ തവനുർ മഹിളാമന്ദിരം സൂപ്രണ്ട്, ജീവനക്കാർ എന്നിവരും എത്തിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button