EDAPPALLocal newsTHAVANUR
തവനൂർ കാർഷിക കോളേജിൽ അസി. പ്രൊഫസര്‍ നിയമനം: അഭിമുഖം ഡിസംബർ 10-ന്
എടപ്പാൾ: കേരള കാര്‍ഷിക സര്‍വകലാശാലയുടെ തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിൽ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിൽ ഒഴിവ്. കരാർ വ്യവസ്ഥയിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികൾ ഡിസംബര്‍ 10ന് രാവിലെ 9.30 ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഒരു വര്‍ഷത്തേക്കാണ് നിയമനം. മാസ ശമ്പളം 44,100 രൂപ. വിശദ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.