MARANCHERY
മാറഞ്ചേരി ജി.എച്ച്.എസ്.എസ് മാറഞ്ചേരിയിൽ പുതുതായി നിർമിച്ച മനോഹര കവാടം ഉദ്ഘാടനത്തിന് തയ്യാറായി.
മാറഞ്ചേരി : മലപ്പുറം ജില്ലാ പഞ്ചായത്ത് 2024-25 വികസന ഫണ്ടിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.കെ. സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ചാണ് കവാടം നിർമിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് നിർമ്മാണത്തിന്റെ ഭൂരിഭാഗവും പൂർത്തിയായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഉദ്ഘാടനം നീണ്ടുപോയിരുന്നു.
4000ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ജില്ലയിലെ മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജി.എച്ച്.എസ്.എസ് മാറഞ്ചേരി, പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികച്ച നേട്ടങ്ങൾ കൊണ്ടും ശ്രദ്ധേയമാണ്.