കൊച്ചി: പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശുര് സ്വദേശിയായ ബസുടമ, കോംപറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യ(സി.സി.ഐ)യെ സമീപിച്ചു.കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്രാ പദ്ധതി നടപ്പിലാക്കിയത് കാരണം സ്വകാര്യ ബസുകളുടെ മത്സരക്ഷമത ഇല്ലാതാക്കിയെന്നും കെ.എസ്.ആര്.ടി.സിക്ക് മാത്രം നേട്ടം ഉണ്ടാക്കാന്‍ ഇടയാക്കിയെന്നും ഹരജിയില്‍ പറയുന്നു. വിപണിയിലെ തുല്യ മത്സര സാഹചര്യമെന്ന സാമാന്യ നീതിക്കു വിരുദ്ധമാണു സര്‍ക്കാര്‍ പദ്ധതി. ഇതു നടപ്പാക്കിയോടെ സ്വകാര്യ ബസുകളില്‍ നിന്ന് നിരവധി സ്ത്രീകൾ അവരുടെ യാത്ര കെ.എസ്.അര്.ടി.സിലേക്ക് മാറ്റി. ഇത് കാരണം സ്വകാര്യ ബസുകള്‍ക്ക് നഷ്ടം സംഭവിച്ചെന്നും 750 ബസുകള്‍ സര്‍വീസ് നിര്‍ത്തിയെന്നും ഹരജിയില്‍ പറയുന്നു.ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് തൃശുര് ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റുമായ ബിബിന്‍.ടി ആലപ്പാട്ടാണു ഹരജി സമര്‍പ്പിച്ചത്. കോംപറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യ ഹരജി ഫയലില്‍ സ്വീകരിച്ചു