BREAKING NEWSLATEST NEWSLocal news

പ്രകൃതിയുടെ മടിത്തട്ടിൽ SPOT FIT സൺഡേ പ്രോഗ്രാം ശ്രദ്ധേയമായി

കുമരനെല്ലൂർ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി SPOT FIT-ന്റെ നേതൃത്വത്തിൽ പറക്കുളം കുന്നിൻമുകളിൽ സംഘടിപ്പിച്ച സൺഡേ പ്രോഗ്രാം വേറിട്ട അനുഭവമായി. പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ ശുദ്ധവായു ആസ്വദിച്ചുകൊണ്ട് ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുന്ന വിവിധ യോഗാഭ്യാസങ്ങളും വ്യായാമമുറകളും പരിപാടിയുടെ ഭാഗമായി നടന്നു.

ശാരീരികക്ഷമത, മെയ്‌വഴക്കം, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന യോഗാഭ്യാസങ്ങളിൽ പങ്കെടുത്തവർ സജീവമായി പങ്കുചേർന്നു. പ്രകൃതിയോടിണങ്ങിയുള്ള പരിശീലനം അംഗങ്ങൾക്ക് നവോന്മേഷം പകരുന്നതിനൊപ്പം ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും അവസരമൊരുക്കി.ഡോ: അബ്ദുൽ അസീസ് മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് ഹംസ കോമത്ത്, പി.ടി. റഷീദ്, നൗഷാദ് ടി.ടി., എം.വി. എന്നിവർ സൺഡേ പ്രോഗ്രാം നിയന്ത്രിച്ചുതിരക്കുപിടിച്ച ജീവിതത്തിനിടയിൽ വ്യായാമത്തിന് സമയം കണ്ടെത്തുക, സൗഹൃദങ്ങൾ പുതുക്കുക, കൂട്ടായ്മയിലൂടെ ആരോഗ്യബോധവൽക്കരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്പോട്ട് ഫിറ്റ് ഈ സംരംഭം സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button