പെരുമ്പറമ്പ്-മൂടാൽ മഹല്ലിൽ ‘മുഅല്ലിം ഡേ’ ആചരിച്ചു
കുറ്റിപ്പുറം: അധ്യാപകരുടെ നിസ്വാർത്ഥ സേവനങ്ങളെ ആദരിക്കുന്നതിനായി പെരുമ്പറമ്പ്-മൂടാൽ മഹല്ലിന് കീഴിലുള്ള വിവിധ മദ്രസകളിൽ ‘മുഅല്ലിം ഡേ’ വിപുലമായി ആചരിച്ചു. നൂറുൽ ഇസ്ലാം മദ്രസ, മൂടാൽ ,ബ്രാഞ്ച് മദ്രസ, പെരുമ്പറമ്പ് ,തഖ്വ മദ്രസ എം. എം. എം മൂടാൽ തുടങ്ങിയ സ്ഥാപനങ്ങളിലാണ് ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചത്.
വിവിധ കേന്ദ്രങ്ങളിലെ ചടങ്ങുകൾ
മൂടാൽ മദ്രസ:
പരിപാടി മഹല്ല് ഖത്തീബ് ഹനീഫ ബാഖവി ആമയൂർ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് പാടത്ത് മൊയ്തീൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം ഉസ്താദ് മുസ്തഫ അമീനി, സലാം മുസ്ലിയാർ, കെ. വി അലി സാഹിബ്, ടി. പി അജ്മൽ, ജാഫർ പൈങ്കൽ, ടി. പി മൊയ്നുദ്ദീൻ എന്നിവർ സംസാരിച്ചു.
എം. എം. തഖ്വ മദ്രസ:
കെ. പി. എസ് ഹുസൈൻ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. മഹല്ല് പ്രസിഡണ്ട് പാടത്ത് മൊയ്തീൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സദർ മുഅല്ലിം യൂനസ് മുസ്ലിയാർ,മഹല്ല് ട്രഷറർ ടി. പി മൊയ്തീൻകുട്ടി, ഇസ്ഹാഖ് ബാഖവി, അഡ്വ. റിയാസ് സഖാഫി, മുഹമ്മദ് ഷാഫി മിസ്ബാഹി, ടി. പി ഇബ്രാഹിം, ജമീം വാഫി ആതവനാട്, ടി. പി അജ്മൽ, ടി. പി അബ്ദുൽ മുബാറക്ക് എന്നിവർ പ്രസംഗിച്ചു.
പെരുമ്പറമ്പ് ബ്രാഞ്ച് മദ്രസ:
ഉസ്താദ് അലി ദാരിമി ഉദ്ഘാടനം നിർവഹിച്ചു. കരീം ഉസ്താദ് അധ്യക്ഷത വഹിച്ചു.
ആഘോഷ പരിപാടികൾ
വിവിധ മദ്രസകളിൽ നടന്ന പരിപാടികളുടെ ഭാഗമായി ഖുർആൻ പാരായണം, പ്രാർത്ഥനാ സംഗമം, ഉദ്ബോധന പ്രസംഗങ്ങൾ, ദിക്റ് ദുആ മജ്ലിസ്, മജ്ലിസുന്നൂർ എന്നിവ നടന്നു. അധ്യാപകരെ ആദരിക്കുന്നതിനും അവരുടെ സേവനങ്ങളെ സ്മരിക്കുന്നതിനും ഇത്തരം ദിനാചരണങ്ങൾ വലിയൊരു അവസരമായി മാറി.