KERALA

“പുതിയ സർക്കാരിൽ പ്രതീക്ഷ”; വി.ഡി. സതീശന് ആശംസകളുമായി ആശാ സമര നേതാക്കൾ

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാൻ ആശാ സമര നേതാക്കൾ എത്തി. കൻ്റോൺമെൻ്റ് ഹൗസിൽ എത്തിയാണ് നേതാക്കൾ സതീശനെ കണ്ടത്. പുതിയ മന്ത്രിസഭയ്ക്ക് ആശംസ അർപ്പിക്കാനാണ് എത്തിയതെന്ന് അവർ പറഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് ഈ സർക്കാരിനെ കാണുന്നതെന്നും അവർ പറഞ്ഞു. ഓണറേറിയം വർധന ആദ്യ ക്യാബിനറ്റിൽ പ്രഖ്യാപിക്കും എന്നാണ് സതീശൻ പറഞ്ഞിരിക്കുന്നത്. വാക്ക് പാലിക്കും എന്നാണ് വിശ്വാസം.

ശുഭപ്രതീക്ഷയെന്നും ആശ പ്രവർത്തകർ പഞ്ഞു. വേതന വർധനവ്, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ആവശ്യപ്പെട്ട് ആശ വർക്കർമാർ 2025 ഫെബ്രുവരി 10നാണം സമരം ആരംഭിച്ചത്. 266 ദിവസത്തോളം നീണ്ടുനിന്ന സമരം 2025 നവംബർ 1-നാണ് അവസാനിച്ചത്.മാസം 21,000 രൂപ ഓണറേറിയം അനുവദിക്കുക. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ വേതനം വിതരണം ചെയ്യുക.വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപയും പെൻഷനും നൽകുക.


2021-ലെ എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനമായ പ്രതിദിനം 700 രൂപ മിനിമം വേതനം നടപ്പിലാക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യം. നീണ്ട സമരങ്ങൾക്കൊടുവിൽ സർക്കാർ ഇവരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ച് (7,000 രൂപയിൽ നിന്ന് 8,000 രൂപയാക്കി), വിരമിക്കൽ പ്രായം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കുകയും ചെയ്തു. എന്നാൽ ഇത് തങ്ങളുടെ ആവശ്യങ്ങളുടെ പൂർണമായ വിജയമല്ലെന്ന് വ്യക്തമാക്കി യൂണിയനുകൾ, ജില്ലാ തലങ്ങളിൽ സമരം ഇപ്പോഴും തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button