EDAPPAL

സൗഹൃദ വിനോദ യാത്ര നടത്തി

എടപ്പാൾ: കേരളത്തിലെ മിക്ക ജില്ലകളിലും കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്ന പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് സെവൻ എടപ്പാൾ യൂണിറ്റ് വായനാട്ടിലേക്ക് സൗഹൃദ വിനോദ യാത്ര നടത്തി, ഏത് പ്രായത്തിലുള്ളവർക്കും പ്രയാസരഹിതമായി ചെയ്യാൻ കഴിയുന്ന ഏതാനും ചില വ്യായാമങ്ങളും എല്ലാ ദിവസങ്ങളിലും കുറഞ്ഞ സമയം കൊണ്ട് വ്യായാമം ചെയ്ത് പോകാൻ കഴിയുന്നതും ഫീസോ മറ്റു ചിലവുകളോ ഇല്ലാത്തതുമായ ജാതി മത രാഷ്ട്രീയ ഭേതമന്യേയുള്ള ഒരു വലിയ സൗഹൃദം കൂടി ലക്ഷ്യം വെച്ചുള്ള കൂട്ടായ്മയാണ് കേരളത്തിൽ ഇപ്പോൾ വ്യാപിച്ച് കൊണ്ടിരിക്കുന്ന മൾട്ടി എക്സൈസ് കോംമ്പിനേഷൻ (mec 7) എന്ന വ്യായാമ കൂട്ടായ്മ,
എടപ്പാൾ എമറൈറ്റ് മാൾ പരിസരത്ത് നടന്നുകൊണ്ടിരിക്കുന്ന ഇതിൽ ദിനം പ്രതി ആളുകൾ കൂടി കൊണ്ടിരിക്കുകയാണ്,
വിനോദയാത്രക്ക് ഇബ്രാഹിം കുട്ടിമാഷ്, ഇസ്മായിൽ മാഷ്, സി.വി അബ്ബാസ് ഫെൻ്റാസിയ , അബ്ദുള്ള കുട്ടി എന്ന ബാവ, കെ.എം ഇബ്രാഹിം, കമറുദ്ദീൻ എടപ്പാൾ
എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button