ELECTION NEWSKERALALATEST NEWSPUBLIC INFORMATIONUPDATES

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണൽ 10 മണിക്ക് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി ഒഴിവുവന്ന 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ 58.81 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് കണ്ണൂർ ജില്ലയിലാണ് – 84.55 ശതമാനം. ഏറ്റവും കുറവ് കോട്ടയത്തും.ജനപ്രതിനിധികൾ എംഎൽഎമാരായത് ഉൾപ്പെടെയുള്ള ഒഴിവുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിന്റെ ജനവികാരം എന്താണെന്ന് പ്രതിഫലിപ്പിക്കുന്നതുകൂടിയാകും ഈ ഫലങ്ങൾ.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെൻഡ്’ വെബ്സൈറ്റിലൂടെ ഫലം തത്സമയം അറിയാം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button