KERALA

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; വനിത ദിനത്തില്‍ ഉഗ്രന്‍ ഓഫറുമായി കൊച്ചി മെട്രോ

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഉഗ്രന്‍ വാഗ്ദാനവുമായി കൊച്ചി മെട്രോ. വനിതാ ദിനത്തില്‍ ഫ്രീ മെട്രോ സര്‍വീസെന്ന ഓഫറാണ് കൊച്ചി മെട്രോ മുന്നോട്ടുവെച്ചിരിക്കുന്നത്. മാര്‍ച്ച് എട്ടിനാണ് അന്താരാഷ്ട്ര വനിതാ ദിനം. അതുകൊണ്ടുതന്നെ വനിതാ ദിനമായ നാളെ കൊച്ചി മെട്രോയിൽ സ്ത്രീകള്‍ക്ക് യാത്ര സൌജന്യമായിരിക്കും എന്ന് ചുരുക്കം. പരിധിയില്ലാതെ ഏതു സ്റ്റേഷനിലേക്കും യഥേഷ്ടം സൗജന്യമായി യാത്ര ചെയ്യാമെന്നാണ് മെട്രോ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോടുവെച്ച് വനിതാ പാര്‍ലമെന്‍റ് സംഘടിപ്പിച്ചു. ദേശീയ വനിതാ കമ്മീഷനും കേരള വനിത കമ്മീഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ നിന്നായി 500 ലധികം വനിതകൾ പരിപാടിയില്‍ പങ്കെടുത്തു. രാഷ്ട്രീയം, വിദ്യാഭ്യാസം, നിയമ പരിപാലനം, സാഹിത്യം, സിനിമ, കല, തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് സമഗ്ര ചർച്ചയാണ് വനിതാ പാര്‍ലമെന്‍റില്‍ നടന്നത്.

കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന പരിപാടിയിൽ അതത് മേഖലയിലെ വിദഗ്ധര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button