തിരൂർ

തൃപ്രങ്ങോട് നാളിശ്ശേരിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തിരൂർ ആലത്തിയൂർ: തൃപ്രങ്ങോട് നാളിശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ കടക്ക് മുകളിലുള്ള വാടക മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊയിലശ്ശേരി ആയിഷ വീട്ടിൽ മുഹമ്മദ് ഷാഫി (55) യെ യാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

തലക്ക് പിറകിലേറ്റ മുറിവിൽ നിന്ന് രക്തം വാർന്ന നിലയിലാണ് മൃതദേഹം. കൂടെയുണ്ടായിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയെ കാണാനില്ല. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു.

കൊല്ലപ്പെട്ടയാളും സുഹൃത്തുക്കളും നേരത്തെ ഈ കെട്ടിടത്തിൽ താമസിച്ചിരുന്നതായും പിന്നീട് കെട്ടിട ഉടമ ഇടപെട്ട് ഇവരെ ഇവിടെനിന്ന് മാറ്റിയതായും പറയപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button