MARANCHERY
തണൽ വാർഷികം: കായിക മത്സരം സംഘടിപ്പിച്ചു
മാറഞ്ചേരി :തണൽ പതിനേഴാം വാർഷികത്തിനോടനുബന്ധിച്ച് തണൽ അയൽ കൂട്ട കുടുംബാഗങ്ങൾക്ക് വേണ്ടി കായിക മത്സരം സംഘടിപ്പിച്ചു. തണൽ ഓഡിറ്റോറിയത്തിൽ നടന്ന മത്സരം വെളിയങ്കോട് എം.ടി.എം ഫിറ്റ്നസ് സെൻ്റർ ട്രൈനർ ഹർഷാദ് അലി ഉദ്ഘാടനം ചെയ്തു. തണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. തണൽ ട്രഷറർ യു. സാലിഹ്, കെ.വി. മുഹമ്മദ്, കായിക വിഭാഗം കൺവീനർ ആരിഫ ബഷീർ എന്നിവർ പ്രസംഗിച്ചു. തണൽ വാർഷിക സ്വാഗതസംഘം കൺവീനർ ബേബി ബാൽ സ്വാഗതവും സംഗമം കോർഡിനേറ്റർ റമീനാ ഫാരിഷ് നന്ദിയും പറഞ്ഞു. എട്ട് ഇനങ്ങളിൽ മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾക്ക് റസീന, ഹൈറുന്നിസ, സുബൈദ ടീച്ചർ, റഷീദ, ജാബിറ ഷജില, തഹ്സീന, സക്കീന, ഫാത്തിമ ,റജീന എന്നിവർ നേതൃത്വം നൽകി.
പാചക ,മെഹന്തി, രചനാ മത്സരങ്ങൾ വ്യാഴാഴ്ചയും കലാമത്സരങ്ങളും ചിത്ര രചനാ മത്സരങ്ങളും ശനിയാഴ്ചയും നടക്കും.