Local newsMALAPPURAM

ജില്ലയിൽ വീണ്ടും വൻ കഞ്ചാവുവേട്ട ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് വിൽപ്പനയ്ക്ക് ശ്രമിക്കുന്നതിനിടെ ആറംഗസംഘം മലപ്പുറത്ത് പിടിയിൽ

പിടിയിലായത് പത്ത് കിലോഗ്രാം കഞ്ചാവുമായി തൃശ്ശൂർ ,പാലക്കാട് കണ്ണൂർ സ്വദേശികളായ ആറംഗസംഘം

മലപ്പുറം: ആന്ധ്രയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിലെത്തിച്ച് വിൽപന നടത്തുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത്ത് ദാസ് IPS ന് ലഭിച്ച രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിൽ മലപ്പുറം ഡി വൈ എസ് പി പി.എം.പ്രദീപ്,മലപ്പുറം സി.ഐ. ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് കാറിനുള്ളിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച് കടത്തിയ 10.800 കിലോഗ്രാം കഞ്ചാവുമായി തൃശ്ശൂർ കൊടകര സ്വദേശി കളായ അണലിപറമ്പിൽ വിഷ്ണു (29), ചെമ്പുചിറ ഉമ്മലപറമ്പിൽ വിഷ്ണു(28), വരന്തരപ്പള്ളി മപ്രാണത്ത് ബഡ്സൺ ആൻ്റണി(26),പുതുക്കാട് ചെറുവാൾ വീട്ടിൽ വിഷ്ണു (27) ,ചെത്തല്ലൂർ സ്വദേശി ചോലമുഖത്ത് മുഹമ്മദ് സാലിഹ് (35), കണ്ണൂർ വെള്ളോറ സ്വദേശി കണ്ടക്കീൽ നൗഷാദ് (37)എന്നിവരെ മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസിൽ വച്ച് സി.ഐ . ജോബി തോമസ്, എസ്.ഐ അമീറലി എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കഞ്ചാവു കടത്ത് സംഘത്തെകുറിച്ച് രഹസ്യവിവരം ലഭിച്ചതിൻ്റെ യടിസ്ഥാനത്തിൽ പോലീസ് സംഘം മലപ്പുറം ടൗണിലും പരിസരങ്ങളിലും വ്യാപക പരിശോധന നടത്തിയതിൽ ബൈപ്പാസിൽ വച്ചാണ് രണ്ടു കാറുകളിലായെത്തിയ ആറംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്. ആന്ധ്രയിൽ നിന്നും കിലോഗ്രാമിന് ആയിരം രൂപമുതൽ വില കൊടുത്ത് വാങ്ങി കേരളാ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിൽ എത്തിച്ച് സംഭരിച്ച് ആവശ്യക്കാർക്ക് മുപ്പതിനായിരം രൂപവരെ വിലയിട്ടാണ് വിൽപ്പന നടത്തുന്നത്. ആവശ്യക്കാർക്ക് കാറുകളിലും ചെറു ചരക്ക് ലോറികളിലും മറ്റും പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് മലപ്പുറം പോലീസിൻ്റെ പിടിയിലായത്.സി.ഐ. ജോബി തോമസ് , എസ് .ഐ. അമീറലി, പ്രത്യേക സംഘത്തിലെ സി .പി .മുരളീധരൻ ,എൻ.ടി.കൃഷ്ണകുമാർ ,പ്രശാന്ത് പയ്യനാട് , എം.മനോജ്കുമാർ പ്രബുൽ ,സഹേഷ്,ഹമീദ് അലി,സക്കീർ കുരിക്കൾ, സിയാദ് കോട്ട, രജീഷ്.സി , സതീഷ്.എസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button