CHANGARAMKULAM

ചങ്ങരംകുളം ഒതളൂരിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ഒതളൂരിൽ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഒതളൂർ സ്വദേശി വളപ്പിൽ പുരക്കൽ ദാസന്റെ മകൻ അജയ്(27)ആണ് മരിച്ചത്.ഞായറാഴ്ച കാലത്ത് 9 മണിയോടെയാണ് സംഭവം. ഇരട്ട സഹോദരനായ അക്ഷയ് കാലത്ത് 8 മണിയോടെ ബൈക്കെടുത്ത് പുറത്ത് പോയിരുന്നു.കാലത്ത് 9 മണിയോടെ വീട്ടിൽ തിരിച്ച് എത്തിയപ്പോഴാണ് അജയ് യെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ബന്ധുക്കൽ ചേർന്ന് ചങ്ങരംകുളത്ത് സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.വെൽഡിങ് തൊഴിലാളിയാണ് മരിച്ച അജയ്.മാതാവ് ചന്ദ്രിക അംഗണവാടി അധ്യാപികയാണ്.ഇരട്ടസഹോദരൻ അക്ഷയ്.സഹോദരി അനഘ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button