EDAPPAL
യുദ്ധഭീതിക്കെതിരെ പ്രതിഷേധവും പ്രാർത്ഥനയും നടത്തി
എടപ്പാൾ: ലോകത്ത് അശാന്തി വിതക്കാൻ യുദ്ധക്കൊതിയൻമാർ നടത്തുന്ന പരാക്രമങ്ങൾക്കെതിരെ ലോക മന:സ്സാക്ഷി ഉണരണമെന്ന് KMJ സംസ്ഥാന കൗൺസിലർ സിദ്ധീഖ് മൗലവി ഐലക്കാട് അഭിപ്രായപ്പെട്ടു. KMJ വാർഷിക കൗൺസിൽ ഉദ്ഘടനം ചെയ്യുകയായിരുന്നു. മുസ്ഥഫ ശുകപുരം അദ്ധ്യക്ഷത വഹിച്ചു ലോക ക്രമത്തെ അട്ടിമറിച്ച്സാമ്രാജ്യത്വ ദുശ്ശക്തി കൾ വിതക്കുന്ന യുദ്ധഭീതിക്കെതിരെ ശക്തമാ യി പ്രതിഷേധിക്കുകയും സമാധാനകാംക്ഷികളുടെ സംരക്ഷണത്തിന് പ്രാർത്ഥന നടത്തുകയും ചെയ്തു. ടി.പി. ഉസ്താദ് ഹംസ മൗലവി ബശീർ ഹാജി, ഇസ്മായിൽ ഹൈദർ പ്രസംഗിച്ചു.