BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

കുടുംബ കലഹങ്ങള്‍ വേണ്ട; എ.ഐ ക്യാമറ നിയമ ലംഘന നോട്ടീസുകളില്‍ ചിത്രങ്ങള്‍ ഒഴിവാക്കാന്‍ എം.വി.ഡി

മോട്ടോര്‍ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകള്‍ വഴിയുള്ള നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഇ-ചലാന്‍ പോര്‍ട്ടലില്‍ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനായി പോര്‍ട്ടല്‍ പരിഷ്‌കരിക്കാന്‍ തീരുമാനം.മുമ്പ് വാഹനം ഓടിക്കുന്നയാളുടെയോ യാത്രക്കാരുടെയോ ചിത്രങ്ങളും ലൊക്കേഷനും പോര്‍ട്ടലില്‍ പരസ്യമായി കാണാന്‍ സാധിച്ചിരുന്ന സ്ഥാനത്ത്, വ്യക്തിഗത വിവരങ്ങള്‍ പുറത്തു പോകുന്നത് തടയാനായി യാത്രക്കാരുടെ മുഖം ബ്ലര്‍ ചെയ്യാനോ അല്ലെങ്കില്‍ ആര്‍.സി ഉടമയുടെ ഫോണിലേക്ക് വരുന്ന ഒ.ടി.പി വെരിഫിക്കേഷന്‍ വഴി മാത്രം വ്യക്തമായ ചിത്രങ്ങള്‍ ദൃശ്യമാകുന്ന രീതിയിലേക്കോ പോര്‍ട്ടല്‍ ക്രമീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.തെറ്റായ ചലാനുകള്‍ ചോദ്യം ചെയ്യാനും അപ്പീല്‍ നല്‍കാനുമുള്ള സൗകര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ, പൊതുസ്ഥലങ്ങളില്‍ വാഹനങ്ങളുടെ ചിത്രങ്ങള്‍ പരസ്യപ്പെടുന്നതിലൂടെ ഉണ്ടാകുന്ന വ്യക്തിഗത സുരക്ഷാ-സ്വകാര്യതാ ആശങ്കകള്‍ക്ക് പരിഹാരം കാണാനാണ് ഗതാഗത വകുപ്പിന്റെ ഈ പുതിയ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

.https://echallan.parivahan.nic.in/challan-ല്‍ പുതിയ മാറ്റങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കും. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ പിഴ വിവരങ്ങള്‍ തിരയുകയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.കണ്‍ട്രോള്‍ റൂമില്‍ നിന്ന് അയക്കുന്ന ചിത്രങ്ങളും ചില കുടുംബങ്ങളില്‍ അസ്വാരസ്യത്തിന് ഇടയാക്കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. വാഹനങ്ങള്‍ സ്വകാര്യ ഇടമായി കണക്കാക്കാമെങ്കിലും പൊതുസ്ഥലത്തെ നിയമലംഘനങ്ങള്‍ പകര്‍ത്താന്‍ കേന്ദ്രാനുമതിയുണ്ട്. എന്നാല്‍ സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥയും നിലനില്‍ക്കുന്നു.അതേസമയം പിഴ ചുമത്തുന്നതിലെ പോരായ്മകള്‍ കണ്ടെത്തണമെങ്കില്‍ ചിത്രങ്ങള്‍ പരിശോധിക്കണമെന്നുള്ളതിനാല്‍ പൂര്‍ണമായും രഹസ്യമാക്കാന്‍ കഴിയില്ല. കുറ്റം ചെയ്തുവെന്ന് വാഹന ഉടമയെ ബോധ്യപ്പെടുത്താനും ചിത്രമാണ് പ്രധാന ഘടകം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button