കണ്ണേകായൽ കോൾപടവിൽ പുഞ്ച കൃഷി പമ്പിങ് ഉദ്ഘാടനം നടത്തി
എടപ്പാൾ: കണ്ണേകായൽ കോൾപടവിലെ ഈ വർഷത്തെ പുഞ്ച നെൽകൃഷിക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പുഞ്ച നെൽകൃഷി പമ്പിങ് ഉദ്ഘാടനം തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയ് നിർവഹിച്ചു.ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ എംഎൽഎ പറഞ്ഞു, _”കണ്ണേകായൽ പോലുള്ള കോൾപാടങ്ങൾ നമ്മുടെ നാടിന്റെ നെല്ലറയാണ്. കർഷകരെ ചേർത്തുപിടിച്ച് പുഞ്ച കൃഷി വിജയിപ്പിക്കാൻ എല്ലാ പിന്തുണയും ഉണ്ടാകും.
കൃഷിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്”_ എന്ന് എം എൽ എ ഉത്ഘാടനപ്രസംഗത്തിൽ സൂചിപ്പിച്ചു..ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗായത്രി, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ലൈസ് കെ.വി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജനത മനോഹരൻ, പ്രേമൻ കുട്ടത്ത്, കെ.പി. അച്ചുതൻ, കെ. പ്രഭാകരൻ, ചുള്ളിയിൽ രവീന്ദ്രൻ, ജയാനന്ദൻ കെ.എ, എടപ്പാൾ കൃഷി ഓഫീസർ അബ്ഷീബ, ടി.പി. മോഹനൻ എന്നിവർ പ്രസംഗിച്ചു.ബിബിഷ് പുതുപറമ്പിൽ സ്വാഗതവും കെ.വി. പ്രകാശൻ നന്ദിയും പറഞ്ഞു.