kannur

കണ്ണൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു

കണ്ണൂരിൽ സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. മുതുകുട സ്വദേശി നബീസയാണ് (65) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചാണ് നബിസയ്ക്ക് പാമ്പ് കടിയേറ്റത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

അതേസമയം, കൊല്ലത്ത് പരിസരം വൃത്തിയാക്കുന്നതിനിടെ മധ്യവയസ്കന് പാമ്പുകടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് രാവിലെ പാമ്പുകടിയേറ്റത്. പരിസരം വൃത്തിയാക്കുന്നതിനിടെയാണ് ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും.
എറണാകുളം ചെറായിയിൽ വിനോദ സഞ്ചാരിക്കും പാമ്പു കടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമ്മിളയെയാണ് പാമ്പുകടിച്ചത്. ബീച്ചിന് സമീപമുള്ള റിസോർട്ടിലാണ് സംഭവം.

സംസ്ഥാനത്ത് ഇന്നലെ മാത്രം 15 പാമ്പ് കടിയേറ്റ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോട്ടയത്തും കോഴിക്കോടും (3) ആണ്. 11 എണ്ണം പാമ്പ് കടിയേറ്റതായി സംശയിക്കുന്ന കേസുകളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button