CHANGARAMKULAMLocal newsUncategorized

എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോസവ്

ചങ്ങരംകുളം : എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ 33 മത് എഡിഷൻ സാഹിത്യോത്സവിനു കാളാച്ചാലിൽ തുടക്കമായി. ‘മിനിമലിസം ആവശ്യത്തിനപ്പുറം ജീവിക്കാതിരിക്കുക’ എന്ന പ്രമേയത്തിലാണ് വേദികൾ ആവിഷ്കരിച്ചിട്ടുള്ളത്. ഡിവിഷൻ പരിധിയിലെ അഞ്ഞൂറിലധികം മത്സരാർത്ഥികൾ ഏഴു വേദികളിലായി മാറ്റുരക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം അബൂ ഹനീഫൽ ഫൈസി തെന്നല ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കോഴിക്കോട് നോർത്ത് ജില്ല ജനറൽ സെക്രട്ടറി സി കെ റാഷിദ് ബുഖാരി പ്രമേയ പ്രഭാഷണം നിർവഹിച്ചു. അബ്ദുസ്സലാം സഅദി പ്രാർത്ഥന നടത്തി. ഡിവിഷൻ പ്രസിഡണ്ട് അബ്ദുൽ ഹയ്യ് അഹ്സനി അധ്യക്ഷത വഹിച്ചു . കേരള മുസ് ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി വാരിയത്ത് മുഹമ്മദലി , സിദ്ദിഖ് മൗലവി ഐലക്കാട് , സി വി അബ്ദുൽ ജലീൽ അഹ്സനി ,പി പി നൗഫൽ സഅദി , നജീബ് അഹസനി, സുഹൈൽ കാളച്ചാൽ, അബ്ദുറഹീം സഖാഫി പ്രസംഗിച്ചു. ഉവൈസ് തണ്ടിലം സ്വാഗതവും ഹാഷിർ അഹ്സനി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button