India

ഡ്രൈവറില്ലാതെ ഹൈവേയിലൂടെ പറന്ന് ബുള്ളറ്റ്; അത്ഭുത കാഴ്ച കണ്ടു അമ്പരന്ന് നാട്ടുകാർ

പൂനെ: ഹൈവേയിലൂടെ ഡ്രൈവറില്ലാതെ അമിത വേഗതയില്‍ ബുള്ളറ്റ് പോകുന്നത് കണ്ട് അത്ഭുതം കൂറി നാട്ടുകാര്‍. പൂനെ – നാസിക് ഹൈവയിലൂടെയാണ് ഡ്രൈവറില്ലാതെ ബൈക്ക് അമിതവേഗതയില്‍ ഏറെ ദൂരം സഞ്ചരിച്ചത്.

ഓഗസ്റ്റ് ഒന്‍പതിന് വൈകീട്ടായിരുന്നു സംഭവം. ഏതാണ്ട് നൂറ് മീറ്ററോളം ദൂരം ഡ്രൈവറില്ലാതെ സഞ്ചരിച്ച ബുള്ളറ്റ് നിലത്തുവീഴുകയായിരുന്നു. അമിതവേഗതയില്‍ എത്തിയ ബുള്ളറ്റില്‍ നിന്ന് ഡ്രൈവര്‍ തെറിച്ചുവീണതിന് പിന്നാലെയാണ് വണ്ടി തനിയെ സഞ്ചരിച്ചത്. ഒടുവില്‍ ബുള്ളറ്റ് ഒരു ജീപ്പിന് മുന്നില്‍ വീഴുകയായിരുന്നു.

അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച്‌ നാല്‍പ്പത്തിയേഴുകാരനായ കാല്‍നടയാത്രക്കാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും നാരായണ്‍ഗാവ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പൃഥ്വിരാജ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button