എടപ്പാൾ മേൽപ്പാലത്തിന്റെ ആകാശ ദൃശ്യം പകർത്താനെത്തിയ ആൾക്ക് കിട്ടിയത് എട്ടിന്റെ പണി.
എടപ്പാൾ: ഉദ്ഘാടനത്തിന് മുന്നോടിയായി എടപ്പാൾ മേൽപ്പാലത്തിന്റെ ആകാശ ദൃശ്യം പകർത്തുന്നതിനിടയിൽ ഡ്രോൺ നഷ്ട്ടപെട്ടു.പി ഡബ്ലിയു ഡി യുടെ നിർദേശ പ്രകാരം മേൽപ്പാലത്തിന്റെ ദൃശ്യങ്ങൾ പകർത്താനെത്തിയ എറണാകുളം സ്വദേശിയായ ഫ്രീലാൻസ് ഫോട്ടോഗ്രാഫരുടെ ഡ്രോൺ ആണ് കാണാതായത്. വ്യാഴാഴ്ച കാലത്ത് മുതൽ തൃശ്ശൂർ റോഡിലെ ബിൽഡിംഗിന് മുകളിലും മരത്തിലും കയറി പരിശോധന നടത്തിയെങ്കിലും ഡ്രോൺ കണ്ടെത്താനായിട്ടില്ല. അതെ സമയം എടപ്പാൾ മേൽപ്പാലം നാളെ രാവിലെ പത്തു മണിക്ക് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
എം എൽ എ കെടി ജലീൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വിശിഷ്ടാതിഥിയായി കായിക മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർ പങ്കെടുക്കും.ഇ ടി മുഹമ്മദ് ബഷീർ എം പി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും.
ഏറെക്കാലമായുള്ള ഒരു ജനതയുടെ കാത്തിരിപ്പിനു കൂടിയാണ് നാളെ വിരാമമാകുന്നത്.