EDAPPAL

കണ്ടനകം കോട്ടക്കുന്ന് ശ്രീ നീലകണ്ഠേശ്വരം ക്ഷേത്രത്തിൽ കർക്കിടകമാസത്തിൽ സോപാന സംഗീതാർച്ചന സമാപിച്ചു

​കണ്ടനകം: കോട്ടക്കുന്ന് ശ്രീ നീലകണ്ഠേശ്വരം ക്ഷേത്രത്തിൽ കർക്കിടകം ഒന്നു മുതൽ 31 വരെ തുടർച്ചയായി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെ വിദ്യാർത്ഥികൾ നടത്തിയ സോപാന സംഗീതാർച്ചന സമാപിച്ചു. ക്ഷേത്ര ഭാരവാഹികളായ വേണുഗോപാൽ കാവിൽ കളത്തിൽ, ഹരിദാസൻ നായർ കണ്ണാടത്തു വളപ്പിൽ, ബാബുരാജ് വലിയവീട്ടിൽ, അപ്പു കുണ്ടൂളി എന്നിവരുടെ സഹകരണത്തോടെ വിപുലമായ ചടങ്ങുകളോടെയാണ് സമാപന ദിവസം സംഗീതാർച്ചന നടന്നത്. ഒരു​മാസത്തോളം നീണ്ട ഈ സംഗീതാർച്ചനയിൽ നിരവധി പേർ പങ്കെടുത്തു. ക്ഷേത്ര കലകളെയും പൈതൃകത്തെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. സോപാന സംഗീതത്തിന്റെ എല്ലാ ഭാവങ്ങളും ഉൾക്കൊള്ളിച്ച് കുട്ടികൾ നടത്തിയ പ്രകടനം കാഴ്ചക്കാരുടെ മനം കവർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button