EDAPPALLocal news
എടപ്പാൾ കെയർ വില്ലേജ് കുടുംബ സംഗമം സംഘടിപ്പിച്ചു.
എടപ്പാൾ: നിരാലംബ കുടുംബങ്ങളെ നെഞ്ചോട് ചേർത്ത്, പരാശ്രയത്വത്തിൽ നിന്ന്
നിരാശ്രയത്വത്തിലേക്ക് കൈ പിടിച്ചുയർത്തുന്ന, സഹോദര്യത്തിന്റെയും, സാന്ത്വനത്തിന്റെയും മഹിത മാതൃക സമൂഹത്തിന് പകർന്ന് നൽകുന്ന പ്രവർത്തങ്ങളാണ് എടപ്പാൾ കെയർ വില്ലേജ് നിർവ്വഹിക്കുന്നതെന്ന് വി എസ് ജോയ് എംഎൽഎ പറഞ്ഞു. ജൂലൈ മാസത്തെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ എൻ അഷ്‌റഫ് അധ്യക്ഷനായി. ബാബു മുനീബ് മോട്ടിവേഷൻ ക്ലാസെടുത്തു. പെഗോട ഫിക്സിങ്ങ് സൊല്യൂഷൻ എം ഡി മുജീബ് മുഖ്യഥിതിയായി. ടി വി അഖീൽ, പി ശംസുദ്ധീൻ, എം റഫീഖ്, ശിഹാബ് ഖമറിയ്യ, ഇ പി റഷീദ് എന്നിവർ സംസാരിച്ചു. ഇ പി നൗഷാദ് സ്വാഗതം പറഞ്ഞു.