PONNANI

തണലിന്റെ ഇലകൾ;എംഎസ്എഫ് പരിസ്ഥിതി ക്യാമ്പയിന് തുടക്കമായി

പൊന്നാനി : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എം.എസ്.എഫ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ “തണലിന്റെ ഇലകൾ” പരിസ്ഥിതി ക്യാമ്പയിന് തുടക്കമായി. പൊന്നാനി കർമ്മ റോഡ് പരിസരത്ത് മുസ്ലിം ലീഗ് പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് പി പി യൂസഫലി ഫലവൃക്ഷ തൈനട്ടു ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. 33 കേന്ദ്രങ്ങളിലായി ഫലവൃക്ഷത്തൈകളും, തണൽ വൃക്ഷത്തൈകളും നട്ടുകൊണ്ടാണ് എം.എസ്.എഫ് ക്യാമ്പയിൻ ആചരിക്കുന്നത്.നിയോജകമണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ഷെഹിൻ പള്ളിക്കര അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം റാഷിദ്‌ കോകൂർ,എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഫർഹാൻ ബിയ്യം, ജില്ലാ കമ്മിറ്റി അംഗം കെ ഹുവൈസ് നിയോജകമണ്ഡലം ഭാരവാഹികളായ, അസ്‌ലം പൊന്നാനി, റോഷൻ പുന്നക്കൽ, സുഹൈൽ ഓ എം, നിഹാൽ തെക്കേപ്പുറം എന്നിവർ നേതൃത്വം നൽകി. ജാബിർ പള്ളിക്കടവ്, സഫാനാ സി എം, മിൻഹാൽ, നെജില പി പി, ഷഹൽ, അമീൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button