EDAPPAL

കാലടി മൻശഅ് സ്ഥാപനങ്ങളുടെസമ്മേളനം ഇന്ന് ആരംഭിക്കും

എടപ്പാൾ : ജ്ഞാന വസന്തത്തിന്റെ രണ്ടു ദശകങ്ങൾ എന്ന ശീർഷകത്തിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കാലടി മൻശഅ്ദഅവത്തു സുന്നിയ്യ സ്ഥാപനങ്ങളുടെ ഇരുപതാം വാർഷിക സമ്മേളനത്തിന് വ്യാഴാഴ്ച്ച തുടക്കമാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൈകുന്നേരം നാല് മണിക്ക് സ്വാഗതസംഘം ചെയർമാൻ എം ഹൈദർ മുസ്ലിയാർ മാണൂർ പതാക ഉയർത്തും.
തുടര്‍ന്ന് നടക്കുന്ന മാനവ സംഗമം കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി ബാബു, സുരേഷ് പൊൽപ്പാക്കര, ടി പി ഹൈദരാലി, ടി സത്യൻ അസ്ലം തിരുത്തി, എൻ കെ അബ്ദുള്‍ ഗഫൂർ, ബഷീർ തുറയാറ്റിൽ, സിദ്ദീഖ് മൗലവി ഐലക്കാട് സംബന്ധിക്കും.
ആറ് മണിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം ഒ കെ അബ്ദുറഷീദ് മുസ്ലിയാരുടെ അധ്യക്ഷതയിൽ കേരള ഹജ്ജ് കമ്മിറ്റി മുൻ ചെയർമാന്‍ സി മുഹമ്മദ് ഫൈസി സമ്മേളനം ഉദ്ഘാടനം ചെയ്യും.
മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തും സയ്യിദ് ഇമ്പിച്ചിക്കോയ അൽ ബുഖാരി ബായാർ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ബഹ്റുൽ ഉലൂം അക്കാദമിക് കോൺഫറൻസ്
നടക്കും .വൈകുന്നേരം നാലിന് നടക്കുന്ന ഉലമാ സമ്മേളനത്തിന് മർകസ് പ്രസിഡൻ്റ് സയ്യിദ് അലി ബാഫഖി തങ്ങൾ ,സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദർ മുസ്ലിയാർ നേതൃത്വം നൽകും.
വൈകുന്നേരം ആറിന് സിനർജി യൂത്ത് കൺവൻഷൻ നടക്കും.
ശനിയാഴ്ച്ച രാവിലെ 10-ന് കുട്ടികളുടെ സമ്മേളനവും ലഹരി വിരുദ്ധ ക്യാമ്പും നടക്കും. വൈകുന്നേരം 4- ന് ഉമറാ സംഗമം നടക്കും. സമാപന സമ്മേളനം മുസ്ലീം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും
വാര്‍ത്താ സമ്മേളനത്തിൽ ചെയർമാൻ പി ഹസ്സൻ അഹ്സനി, സെക്രട്ടറി മുഹമ്മദ് ഹബീബ് അഹ്സനി, മാനേജർ നൗഷാദ് സഖാഫി, കരീം ഹാജി കാലടി, ആസിഫ്തണ്ടിലം,മൊയ്തീൻ ഷാ അതളൂർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button