EDAPPALLocal news
നാട്ടു നന്മയുടെ രജത ജൂബിലി വർഷത്തിന്റെ ഭാഗമായി ഇരുചക്ര വാഹനം വിതരണം ചെയ്തു
എടപ്പാൾ: നാട്ടു നന്മയുടെ രജത ജൂബിലി വർഷത്തിന്റെ ഭാഗമായി നാഷണൽ എൻജിഒ കോൺഫെഡറേഷൻ സഹകരണത്തിൽ നടപ്പിലാക്കുന്ന വനിതാ ശാക്തികരണ പദ്ധതിയുടെ ഭാഗമായി ഇരുചക്ര വാഹനം വിതരണം ചെയ്തു. മൂന്നാം ഘട്ട വിതരണത്തിൽ 40 വാഹനങ്ങളാണ് നൽകിയത്. എടപ്പാൾ ഹോസ്പിറ്റൽ എംഡി ചിത്രാ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സി വി സുബൈദ അധ്യക്ഷയായി. ചടങ്ങിൽ നിർധന കുടുംബത്തിലെ വിദ്യാർഥിക്ക് ഒരുസൈക്കിൾ സൗജന്യമായി വിതരണം ചെയ്തു. കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു, എം ബി ഫൈസൽ, പ്രഭാകരൻ നടുവട്ടം, സത്യൻ കണ്ടനകം, വിജി സുരേഷ് ബാബു, കെ പി ഉഷാകുമാരി, റിയാസ് ടി കോലളമ്പ്, ടി കെ മോഹൻദാസ്, എ വി നൂറ, കെ വി സുരേഷ് എന്നിവർ സംസാരിച്ചു.