KUTTIPPURAMLocal news

ഭാരതപ്പുഴയില്‍ നീര്‍നായ ശല്യം രൂക്ഷം

കുറ്റിപ്പുറം: ഭാരതപ്പുഴയിൽ നീർനായ ശല്യം രൂക്ഷമാകുന്നു. തിരുനാവായ മുതൽ ചമ്രവട്ടം വരെയുള്ള ഭാഗങ്ങളിലാണ് നീർനായ ശല്യം ഏറെയുള്ളത്. 2018ൽ പ്രളയം വന്നതോടെയാണ് ഇവിടെ ഇവ എത്തിത്തുടങ്ങിയത്. പിന്നീട് പുഴയിലെ മത്സ്യസമ്പത്ത് കാരണം ഇവിടെ പെരുകി. കരകളിൽ കയറിക്കിടക്കുന്ന ഇവ ആളുകളെ കണ്ടാൽ നേരെ ഓടിവരാറുണ്ട്. പുഴയോരങ്ങളിലെത്തുന്ന നായ്ക്കളെയും മറ്റു ജീവികളെയും ആക്രമിക്കാറുമുണ്ട്. പുഴയിൽ മത്സ്യം പിടിക്കാൻ ഇറങ്ങുന്നവരും ഇവയുടെ ആക്രമണഭീഷണി നേരിടുകയാണ്. വലയെറിഞ്ഞാൽ കൂട്ടത്തോടെയെത്തി വലയിൽ കുടുങ്ങുന്ന മത്സ്യങ്ങളെ പിടിക്കുകയും വല നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button