Local newsPONNANI

പന്തം കൊളുത്തി ഉദ്ഘാടനം

പൊന്നാനി: എം.ഇ.എസ്. പൊന്നാനി കോളേജിൽ നടക്കുന്ന സി -സോൺ കലോത്സവം ചലച്ചിത്രതാരം മണികണ്ഠൻ ആചാരി തീപ്പന്തം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു
പൊന്നാനി: കാലിക്കറ്റ് സർവകലാശാല യൂണിയൻ സി -സോൺ കലോത്സവം ചലച്ചിത്രനടൻ മണികണ്ഠൻ ആചാരി തീപ്പന്തംകൊളുത്തി ഉദ്ഘാടനംചെയ്തു. യൂണിയൻ ചെയർപേഴ്‌സൺ ടി. സ്‌നേഹ അധ്യക്ഷതവഹിച്ചു.
നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, സിൻഡിക്കേറ്റ് അംഗങ്ങളായ എം.എം. നാരായണൻ, ടോം കെ. തോമസ്, കെ.പി. വിനോദ് കുമാർ, എം.ഇ.എസ്. പൊന്നാനി കോളേജ് പ്രിൻസിപ്പൽ വി.യു. അമീറ, സംഘാടകസമിതി കൺവീനർ വി.കെ. ബ്രിജേഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.എം. റിയാസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം. സജാദ്, യൂണിയൻ ജോ. സെക്രട്ടറി എം.ഡി. അജയ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button