Local newsPONNANI

2022-23 വാർഷിക പദ്ധതി മികവ് പുലർത്തിയ ഉദ്യോഗസ്ഥരെ നഗരസഭാ ഭരണസമിതി അനുമോദിച്ചു

പൊന്നാനി: 2022-23 വാർഷിക പദ്ധതി നിർവ്വഹണത്തിലും കെട്ടിട നികുതി പിരിവിലും മികവ് പുലർത്തിയ ഉദ്യോഗസ്ഥരെ നഗരസഭാ ഭരണസമിതി അനുമോദിച്ചു. പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർ, വകുപ്പ് മേധാവികൾ എന്നിവരെയാണ് പ്ലാൻ കോൺവെക്കേഷൻ എന്ന പേരിൽ നടത്തിയ അനുമോദന ചടങ്ങിൽ ആദരിച്ചത്. 2022-23 വാർഷിക പദ്ധതി ചെലവിൽ പൊന്നാനി നഗരസഭ സംസ്ഥാന തലത്തിൽ നിലവിൽ 7-ാം സ്ഥാനം നേടിയിരുന്നു. ആകെ പദ്ധതി വിഹിതത്തിന്റെ 93.19 ശതമാനം തുക ചെലവഴിച്ചാണ് അഭിമാനർഹമായ നേട്ടം കൈവരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പദ്ധതി വിഹിതം ലഭിക്കുന്ന നഗരസഭകളിൽ 6-ാം സ്ഥാനത്തുള്ള പൊന്നാനി നഗരസഭ നിലവിൽ 18.51 കോടി രൂപയിൽ 17.25 കോടി രൂപ ചിലവഴിച്ചത്.2022 – 23 വർഷത്തിലെ കെട്ടിട നികുതി പിരിവിൽ ചരിത്ര നേട്ടവും പൊന്നാനി നഗരസഭ കൈവരിച്ചിരുന്നു. 83.8 ശതമാനം ശേഖരണം നടത്തി സംസ്ഥാനത്ത് 87 നഗരസഭയിൽ പൊന്നാനി ഏഴാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ കുടിശ്ശിക ഇനത്തിൽ മാത്രം പിരിച്ച വകയിൽ സംസ്ഥാനത്ത് നാലാം സ്ഥാനവും പൊന്നാനി നേടി. 2022-23 വർഷത്തെ കെട്ടിട നികുതി ശേഖരണത്തിൽ വാർഡുതലത്തിൽ 98.36 % കൈവരിച്ച് നഗരസഭയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഒമ്പതാം വാർഡിനേയും അനുമോദിച്ചു.നഗരസഭാ കൗൺസിൽ ഹാളിൽ വെച്ച് ചേർന്ന പ്ലാൻ കോൺവൊക്കേഷൻ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി ചെയർപേഴ്സൺമാരായ രജീഷ് ഊപ്പാല, ഷീന സുദേശൻ, നഗരസഭാ സെക്രട്ടറി എസ് സജിറൂൻ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button