EDAPPAL
മുസ്ലിം ലീഗ് അംഗത്വ ക്യാമ്പയിന് തുടക്കമായി
എടപ്പാൾ :ഏഴര പതിറ്റാണ്ടിന്റെ
അഭിമാനം എന്ന സന്ദേശത്തിൽ മുസ്ലിം ലീഗ് നടത്തുന്ന അംഗത്വ ക്യാമ്പയിന്റെ ഭാഗമായി തലമുണ്ടയിൽ വാർഡ് സമ്മേളനത്തിന് തുടക്കമായി.സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ദിനത്തിൽ മുസ്ലിം ലീഗ് കാരണവർ മുഹമ്മദ് സാഹിബ് പതാക ഉയർത്തി. വി.കെ.എ മജീദ് അദ്ധ്യക്ഷനായി. ഇന്ന് വ്യാഴം തലമുണ്ടയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പുതിയ വാർഡ് ഭാരവാഹികളെ തെരഞ്ഞെടുക്കും. സമ്മേളനം വി.കെ.എം ഷാഫി ഉദ്ഘാടനം ചെയ്യും.