EDAPPALLocal news

എടപ്പാൾ അയിലക്കാട് സ്വദേശിയായ ഗൃഹനാഥനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ അയിലക്കാട് സ്വദേശിയായ ഗൃഹനാഥനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.അയിലക്കാട് യുപി സ്കൂളിന് സമീപം താമസിക്കുന്ന പുവക്കാട്ടിൽ പരമേശ്വരൻ(56)നെയാണ് ഞായറാഴ്ച കാലത്ത് 9 മണിയോടെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടുകാർ ആരും വീട്ടിൽ ഉണ്ടായിരുന്നില്ല.നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. ചങ്ങരംകുളം എസ്ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തിൽ പോലീസെത്തി മേൽനടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് അയച്ചു.തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.ഭാര്യ സരസ്വതി.മക്കൾ രഞ്ജിത്ത്,സബിത

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button