CHANGARAMKULAM

ചാലിശ്ശേരി സ്കൂൾ സൗഹൃദ ക്ലബ് ബോധവൽക്കരണ ക്ലാസ് നടത്തി

ചാലിശ്ശേരി ഗവ: ഹയർസെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഏകദിന ബോധവൽക്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പാൾ ഡോ.കെ. മുരുകദോസ് ആരോഗ്യ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.സൈക്കോളിജിസ്റ്റ് വിപിൻ ചന്ദ്ര വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു.പാട്ടിലൂടേയും കളിയിലൂടെയും വ്യക്തി ജീവിതത്തിൽ പകർത്തേണ്ടതായ ഉപദേശങ്ങൾ നൽകിയത് വിദ്യാർത്ഥികൾക്ക്
നവ്യാനുഭവമായി.അദ്ധ്യാപകരായ ബീന എം, ജിഷ കെ വിദ്യാർത്ഥി സഫ എന്നിവർ സംസാരിച്ചു.സൗഹൃദ ക്ലബ്ബ് കോർഡിനേറ്റർ മീര എസ് സ്വാഗതവും ആവണി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button