EDAPPALLATEST NEWSLocal newsUPDATES

പരിയംകാട് പുതിയ മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു

പെരുമ്പറമ്പ്: പരിയംകാട് പ്രദേശത്ത് പുതുതായി നിർമ്മിക്കുന്ന മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു.ചടങ്ങിന് കോട്ടപ്പുറത്ത് സൈനുൽ ആബിദീൻ തങ്ങൾ നേതൃത്വം നൽകി.മഹല്ല് ഖത്തീബ്ഉസ്താദ് ഹനീഫ ബാഖവി അധ്യക്ഷത വഹിച്ചു .

മഹല്ല് കമ്മിറ്റി ഭാരവാഹികളും പ്രദേശത്തെ മത-സാമൂഹിക പ്രവർത്തകരും മഹല്ല് നിവാസികളും ചടങ്ങിൽ സംബന്ധിച്ചു.പുതിയ മസ്ജിദിന്റെ നിർമ്മാണം പ്രദേശത്തെ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും, മസ്ജിദിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിനായി എല്ലാവരുടെയും സഹകരണവും പ്രാർത്ഥനയും ഉണ്ടാകണമെന്നും സംഘാടകർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button