BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

സർക്കാർ ആശുപത്രികളിൽ മരുന്നില്ല; പേവിഷ പ്രതിരോധ മരുന്ന് പോലും കിട്ടാനില്ല, 209 ഇനം സ്റ്റോക്കില്ല, പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം* സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. ജീവൻ രക്ഷാ മരുന്നുകൾ അടക്കം 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും സ്റ്റോക്ക് ഈ സാമ്പത്തിക വർഷം ഇതുവരെ എത്തിയില്ല.പേവിഷ പ്രതിരോധ മരുന്ന് പോലുള്ള അത്യാവശ്യ മരുന്നുകൾ പോലും പല ആശുപത്രികളിലും സ്റ്റോക്കില്ലാത്ത അവസ്ഥയാണ്.

താഴെത്തട്ടിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്.മരുന്നുകൾക്കും ഉപകരണങ്ങൾക്കുമുള്ള പർച്ചേസ് ഓർഡറുകൾ വൈകുന്നതും കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക കുമിഞ്ഞുകൂടിയതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന.അതിനിടെ, ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രഖ്യാപിത പദ്ധതിയും തുടക്കത്തിലേ പാളി. മിക്കയിടത്തും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാൻ കഴിഞ്ഞില്ല. പദ്ധതി ആദ്യം തുടങ്ങിയ പുനലൂരിൽ പോലും പൂർണ സജ്ജമായില്ല. മലപ്പുറത്ത് പദ്ധതി തുടങ്ങാൻ പോലും ആയിട്ടില്ല.മരുന്ന് പ്രതിസന്ധി രോഗികളെ വലയ്ക്കുമ്പോൾ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button