BREAKING NEWSLocal newsMALAPPURAM

ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് വിദ്യാർ‍ഥിനിയുടെ കൈ തല്ലിയൊടിച്ചു; അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: അധ്യാപകൻ ചൂരൽകൊണ്ട് ‌അടിച്ചതിനെത്തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടിയ സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ ഗണിതാധ്യാപകൻ ബെൽരാജാണ് പിടിയിലായത്. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ചാണ് അധ്യാപകൻ വിദ്യാർഥിയെ ഉപദ്രവിച്ചത്. കൽപകഞ്ചേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അധ്യാപകനെതിരെ കേസെടുത്തത്.
കല്ലിങ്ങൽ വല്ലകത്ത് സുരേഷ് ബാബുവിന്റെ മകൾ ശ്രിയയ്ക്കാണ് (10)‌ പരുക്കേറ്റത്. പനി ബാധിച്ചു മൂന്നുദിവസം അവധിയെടുത്ത ശേഷം ഇന്നലെ സ്കൂളിലെത്തിയ കുട്ടി കഴിഞ്ഞദിവസത്തെ പാഠഭാഗങ്ങൾ സഹപാഠിയുടെ നോട്ട്ബുക്ക് നോക്കി എഴുതിയെടുക്കുമ്പോൾ, പിറകിലൂടെ എത്തിയ അധ്യാപകൻ വലതു കൈപ്പത്തിയിൽ അട‌ിക്കുകയായിരുന്നു. കയ്യിൽ നീരുവന്നു ഭക്ഷണം കഴിക്കാൻപോലുമാകാതെ കുട്ടി കരഞ്ഞതോടെ ക്ലാസ് ടീച്ചർ വീട്ടിൽ വിവരമറിയിച്ചു. ആശുപത്രിയിൽ കൊണ്ടുപോകാതെ, അധ്യാപകർതന്നെ പിന്നീട് കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടുകാരാണു കുട്ടിയെ ആശുപത്രിയി‍ൽ എത്തിച്ചത്. പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button