Local newsPONNANI
പൊന്നാനി ഹാർബറിൽ ഇരുമ്പുഗേറ്റുകൾ മോഷ്ടിച്ച സംഭവം: ഒരാൾ അറസ്റ്റിൽ
പൊന്നാനി: പൊന്നാനി ഹാർബറിലെ കോമ്പൗണ്ടിൽ അറ്റകുറ്റ പണികൾക്കായി അഴിച്ചു വെച്ചിരുന്ന 5 ഇരുമ്പുഗേ റ്റുകൾ മോഷണം പോയതിന് സംഭവത്തിൽ ടോൾ ജീവനക്കാരൻ അറസ്റ്റിൽ പൊന്നാനി അഴിക്കൽ സ്വദേശി ഹുസൈനെയാണ് (47) പൊന്നാനി സി.ഐ കെ. സതീ ഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.ഹാർബർ എൻജിനീയറിങ് വകുപ്പ് അസിസ്റ്റൻ്റ് എൻജിനീയർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിൽ ആണ് പ്രതി അറസ്റ്റിലായത്.
മോഷണം നടത്തുന്നതിന് മറ്റുള്ളവരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. അടുത്ത ദിവസം തന്നെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും പൊ ലീസ് പറഞ്ഞു. എസ്. ഐ. ആന്റോ, scpo നാസർ, scpo ശ്രീജിത്ത്, scpo രതിക cpo ശ്രീരാജ് എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്