Local newsMARANCHERY

*തണലിൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മാറഞ്ചേരി:പെരിന്തൽമണ്ണ ഗവർമൻ്റ് ബ്ലഡ് സെൻ്ററുമായും ബി.ഡി. കെ. പൊന്നാനി താലൂക്ക് കമ്മിറ്റിയുമായും സഹകരിച്ച് മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
തണൽ ആഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് രക്തം നൽകിക്കൊണ്ട് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. ശ്രീജിത് ഉദ്ഘാടനം ചെയ്തു. സന്നദ്ധ സംഘടനകൾ രക്തദാന ക്യാമ്പുകൾ നടത്തി യുവാക്കളെയും യുവതികളെയും രക്തം നൽകുവാൻ പ്രേരിപ്പിക്കണമെന്ന് പ്രസിഡൻ്റ് പറഞ്ഞു. തണൽ സംഘടിപ്പിച്ച ഈ ക്യാമ്പിൽ സ്ത്രീകളുടെ സാന്നിദ്ധ്യം ഉണ്ടായത് ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. തണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ബ്ലഡ് ബാങ്ക് മെഡികൽ ഓഫീസർ ഡോ. മുഹമ്മദ് അനസ്, ടെക്നിക്കൽ സൂപ്പർവൈസർ മുഹമ്മദ് നജ്മുദ്ധീൻ, കൗൺസിലർ സജ്ന. എം കെ, ബി.ഡി.കെ. പൊന്നാനി താലൂക്ക് ഭാരവാഹികളായ ഹിജാസ് മാറഞ്ചേരി, അനീഷ ഫൈസൽ, ദിവ്യ പ്രമോദ്, അഷ്കർ വട്ടംകുളം എന്നിവർ പ്രസംഗിച്ചു. സംഗമം കോർഡിനേറ്റർ റമീന ഫാരിഷ് സ്വാഗതവും ആരിഫ ബഷീർ നന്ദിയും പറഞ്ഞു.
രക്തദാന ക്യാമ്പിന് ബ്ലഡ് ബേങ്ക് ടെക്നീഷ്യൻമാരായ ബേബി, സന, അഞ്ജന എന്നിവരും ബി.ഡി കെ. വളണ്ടിയർമാരായ ആരിഫ, അലിമോൻ , സീനത്ത് ഷാഫി, ഫെമിന, സി.ടി സലീം എന്നിവരും തണൽ ആക്ടീവ് മെമ്പേഴ്സ് കൂട്ടായ്മ ഭാരവാഹികളായ നജ്ഫ, റംഷി, റസീന, ഹൈറുന്നിസ, ജാബിറ, റഷീദ എന്നിവരും നേതൃത്വം നൽകി.
ക്യാമ്പ് നടത്തിപ്പിന് പെരിന്തൽമണ്ണ ബ്ലഡ് ബേങ്കിൻ്റെ ഉപഹാരം ഡോ. മുഹമ്മദ് അനസും ബി.ഡി. കെയുടെ ഉപഹാരം അഷ്‌കർ വട്ടംകുളവും തണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫിന് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button