EDAPPALLocal news

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രവും ബെൻസി നൂർ ഹോസ്പിറ്റലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി

എടപ്പാൾ: പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രവും പൊന്നാനി ബെൻസി നൂർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം വി. എസ്. ജോയ് എം.എൽ.എ നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി പി. എം. മനോജ്‌ എംബ്രാന്തിരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കെ. എം. പരമേശ്വരൻ നമ്പൂതിരി, കെ. എം. ദിലീപ്, കുമാരൻ ടി. പി, വിനീഷ് യു. വി, ഉദയൻ, പി. എം. ശ്രീരാജ് എംബ്രാന്തിരി, മുഹമ്മദ്‌ പൊന്നാനി, എം. എം. രോഹിത്, ആനന്ദൻ കറുത്തേടത്ത് എന്നിവരും വാർഡ് മെമ്പർമാരായ ബിജു കുണ്ടയാർ, ഷിജില പ്രദീപ്, മിനി ഗോപിനാഥ്, ജിഷ സുന്ദരൻ, സരസ്വതി ടീച്ചർ, അംബിക വി. പി, രാജേഷ് മേനോൻ, മനീഷ് കുണ്ടയാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ക്യാമ്പിൽ ഇരുന്നൂറോളം ആളുകൾ വിവിധ പരിശോധനകൾ നടത്തി.പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button