EDAPPAL

സ്വന്തം കൈപ്പടയിൽ വിശുദ്ധ ഖുർആൻ എഴുതി വിസ്മയം തീർത്ത് ഫൻസിയ ഷമീം

എടപ്പാൾ: ജീവിതത്തിലെ ഒരു വലിയ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് എടപ്പാൾ കോലളമ്പ് മാരാടത്തേൽ അബ്ദുറഹ്മാൻ്റെ മകൾ ഫൻസിയ ഷമീം. വിശുദ്ധ ഖുർആൻ സ്വന്തം കൈപ്പടയിൽ എഴുതണമെന്നത് വലിയ അഭിലാഷമായിരുന്നു. ജീവിത തിരക്കുകൾക്കിടയിൽ കിട്ടാവുന്ന സമയങ്ങളെ ഇതിനായി മാറ്റിവെച്ച് ഏകദേശം രണ്ട് വർഷത്തെ പരിശ്രമത്തിനൊടുവിൽ ലക്ഷ്യം പൂർത്തിയാക്കുകയായിന്നു മൂന്ന് കുട്ടികളുടെ മാതാവ് കൂടിയായ ഫൻസിയ.
സഹോദരന്മാരായ ഫാരിസ് റഹ്മാൻ, ഫഹദ് റഹ്മാൻ എന്നിവരുടെ പൂർണ്ണ പിന്തുണയും വീട്ടുകാരുടെ സഹായസഹകരണവും ലക്ഷ്യത്തിലേക്ക് വഴിയൊരുക്കി. ഖുർആൻ പാരായണ ശാസ്ത്രത്തിൽ കഴിവുനേടിയതോടെ അറബിക് കാലിഗ്രാഫിയിലുള്ള കഴിവ് കുറ്റമറ്റ രീതിയിൽ ഖുർആൻ എഴുതാൻ തുണയാവുകയു ചെയ്തു. ഏഴ് കിലോ ഭാരംവരുന്ന കയ്യെഴുത്ത് പ്രതി പ്രത്യേക പേപ്പറുകളിലാണ് എഴുതിയിരിക്കുന്നത്. ബെയിൻ്റ് സെൻ്ററിലെ സ്റ്റാഫുകളുടെ സഹകരണത്താൽ വളരെ ഭംഗിയായി ബെയിൻ്റിങ്ങും പൂർത്തിയാക്കി. കാഴ്ചയിൽ വിസ്മയം തീർക്കുന്ന കയ്യെഴുത്ത് ഖുർആൻ കാണുന്നതിനും സന്തോഷമറിയിക്കുന്നതിനും
നിരവധിയാളുകളാണ് ഫൻസിയയുടെ വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുന്നു.
വേങ്ങര മഅ്ഹദ് ദാറുൽ ഖുർആൻ എന്ന സ്ഥാപനത്തിൽ ഖുർആൻ പാരായണ ശാസ്ത്രത്തിൻ അധ്യാപികയായി സേവനം ചെയ്യുന്നു. കോലത്ത് സ്വദേശി അന്നിക്കര മുഹമ്മദ് കുട്ടിയുടെ മകൻ ഷമീമാണ് ഫൻസിയയുടെ ഭർത്താവ്.
പത്താം ക്ലാസ് വിദ്യാർത്ഥികളായ ഹുദ, ഹെന്ന നാലാം ക്ലാസ് വിദ്യാർത്ഥിനി മിൻഹ പർവ്വിൻ മക്കളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button