EDAPPAL

പെരുമുക്ക് നാട്ടു മൗലിദിന് കാൽ നൂറ്റാണ്ട്;പ്രഖ്യാപന സമ്മേളനം നാളെ(09-10-2025)

എടപ്പാൾ:പ്രവാചകർ മുഹമ്മദ്‌ നബി (സ്വ) യുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷവും പെരുമുക്ക് ദേശത്ത് റബീഉൽ അവ്വൽ ഒന്ന് മുതൽ തുടങ്ങി ഒന്നര മാസം നടക്കുന്ന നാട്ടു മൗലിദ് സദസ്സുകൾക്ക് ഇരുപത്തിയഞ്ചു വർഷം പൂർത്തിയാകുന്നു.സിൽവർ ജൂബിലി പ്രഖ്യാപന സമ്മേളനം 2025 ഒക്ടോബർ 9 വ്യാഴം വൈകുന്നേരം ഏഴ് മണിക്ക് പന്താവൂർ ഇർശാദിൽ വെച്ച് നടക്കുന്നു.സയ്യിദ് സീതിക്കോയ തങ്ങൾ പ്രഖ്യാപനം നിർവഹിക്കും.സിദ്ദീഖ് മൗലവി ഐലക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്യും.മുഹമ്മദ്‌ ഫാളിൽ നൂറാനി ദേവതിയാൽ മുഖ്യപ്രഭാഷണം നടത്തും.പ്രൊഫസർ അനീസ് ഹൈദരി,ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക്,അബ്ദുസ്സലാം സലാം സഅദി കക്കിടിപ്പുറം,ഹസൻ നെല്ലിശേരി,സുഹൈൽ കാളാച്ചാൽ,നൗഫൽ സഅദി,ബഷീർ സഖാഫി സംബന്ധിക്കും.
വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രകീർത്തന പരിപാടികളിൽ കുട്ടികൾ,യുവാക്കൾ,മുതിർന്നവർ തുടങ്ങിയ സമൂഹത്തിലെ നാനാതരം ആളുകളുടെ സാന്നിധ്യം നാടിന്റെ ആഘോഷമായി മാറുന്നു.ജനങ്ങളിൽ സൗഹൃദ കൂട്ടായ്മ സൃഷ്ടിക്കുന്നതിനും സാമൂഹികാവബോധം വളർത്തുന്നതിനും നാട്ടു മൗലിദ് സഹായകമാകുന്നു.
ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആത്മായനം,കാരണവന്മാരുടെ സംഗമം,കുട്ടികളുടെ സമ്മേളനം,സ്റ്റുഡന്റ്സ് മീറ്റ്,കുടുംബസഭ,റിലീഫ് വിതരണം,സ്നേഹ വിരുന്ന്,സ്നേഹ കിഴി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button