EDAPPAL
വിരമിച്ചിട്ടും വിശ്രമിക്കാതെ ലഹരിക്കെതിരേ ഷാജഹാൻ
റിട്ട. എസ്‌ഐ ഷാജഹാൻ നടത്തുന്ന ലഹരിവിരുദ്ധ സൈക്കിൾ യാത്രയ്ക്ക് എടപ്പാളിൽ നൽകിയ സ്വീകരണം
എടപ്പാൾ : വിരമിച്ചതിന്റെ പിറ്റേദിവസം സൈക്കിളുമായി ഇറങ്ങിയതാണ് റിട്ട.എസ്‌ഐ ഷാജഹാൻ.
മയക്കുമരുന്നിനെതിരേ കേരളം മുഴുവൻ സൈക്കിളിൽ സഞ്ചരിച്ച് ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്നു ഷാജഹാൻ.
ചങ്ങരംകുളം പോലീസി ന്റെയും പൊന്നാനി എക്സൈസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ എടപ്പാളിൽ യാത്രയ്ക്ക് സ്വീകരണംനൽകി. എസ്‌ഐ ആൽബർട്ട് പൊന്നാട അണിയിച്ചു.
പി.പി. പ്രമോദ്, ടി. ഗിരീഷ്, എഎസ്‌ഐ ഗണേശൻ, എ. പ്രമോദ്, വി.പി. വിനീഷ്, എം.സി. കണ്ണൻ, വിഷണുദാസ് എന്നിവർ പ്രസംഗിച്ചു. മേയ് 31-നാരംഭിച്ച യാത്ര 25-ന് കൊല്ലത്ത് സമാപിക്കും.