Categories: CHANGARAMKULAM

‘സിസിടിവി ചതിച്ചു’ചങ്ങരംകുളം ചിയ്യാനൂരില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെട്ട അന്തര്‍ജില്ലാ മോഷ്ടാവ് പിടിയില്‍

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;ചിയ്യാനൂരില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെട്ട മോഷ്ടാവിനെ ചങ്ങരംകുളം പോലീസ് പിടികൂടി&period;നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയിലായത് കാക്കനാട് നിന്ന്&period; കൊയിലാണ്ടി സ്വദേശി മാവലിച്ചിക്കണ്ടി സുധീറിന്റെ മകന്‍ 24 വയസുള്ള സൂര്യന്‍ ആണ് പിടിയിലായത്&period;കഴിഞ്ഞ ദിവസമാണ് ചിയ്യാനൂര്‍ ചിറകുളത്തിന് സമീപം താമസിക്കുന്ന മുഹമ്മദ് കുട്ടിയുടെ സ്കൂട്ടര്‍ എടുത്ത് യുവാവ് കടന്ന് കളഞ്ഞത്&period;പ്രദേശത്തെ സിസിടിവിയില്‍ മോഷ്ടാവ് മുഖം മറച്ച് പിടിച്ച് സ്കൂട്ടര്‍ ഓടിച്ച് പോവുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു&period;അന്വേഷണത്തില്‍ സംഭവ ദിവസം തന്നെ കോക്കൂരില്‍ മറ്റൊരു ബൈക്ക് മോഷ്ടിക്കാന്‍ ഇയാള്‍ ശ്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു&period;തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് മോഷ്ടാവിനെ തിരിച്ചറിയുകയായിരുന്നു&period;തുടര്‍ന്ന് മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം തന്നെ എറണാംകുളം കാക്കനാടെത്തി അന്വേഷണസംഘം മോഷ്ടിച്ച ബൈക്ക് സഹിതം യുവാവിനെ പിടികൂടിയത്&period;കൊയിലാണ്ടി ചോമ്പാല പയ്യോളി തുടങ്ങി വിവിധ സ്ഥലങ്ങളിൽ സമാനമായ കേസുകളുള്ള മോഷ്ടാവാണ് പിടിയിലായതെന്ന് സിഐ പറഞ്ഞുചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തില്‍ എസ്ഐ ആനന്ദ്&comma;പിആര്‍ഒ പ്രജീഷ്&comma;സിപിഒ മാരായ റിനീഷ്&comma;അജിത്ത് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്&period;പിടിയിലായ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി&period;വൈകിയിട്ട് പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ…

10 hours ago

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ്…

11 hours ago

അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി..!!

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും പുതിയ സംവിധാനം യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി…

11 hours ago

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

കുറ്റിപ്പുറം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ സിപിഐ(എം) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.…

12 hours ago

ഇ-വേസ്റ്റ് നിർമാർജന കേന്ദ്രത്തിനെതിരെ  എതിർപ്പുമായി  ഭരണസമിതി

കുറ്റിപ്പുറം: ചെല്ലൂർ, പള്ളിപ്പടി, കഴുത്തല്ലൂർ മേഖലകളിൽ ഒന്നര ഏക്കർ ഭൂമിയിൽ 19 കോടി രൂപ ചെലവഴിച്ച്  ഇലക്ട്രോണിക് മാലിന്യ  നിർമാർജന…

12 hours ago

ദേശീയ ദുരന്ത നിവാരണ സേന എയർപോർട്ടിൽ മോക്ഡ്രിൽ നടത്തി

കോഴിക്കോട് എയർപോർട്ടിൽ സിഐഎസ് എഫ്, ദേശീയ ദുരന്തനിവാരണ സേന എയർപോർട്ട് അതോറിറ്റി, എയർപോർട്ട് ഫയർ വിംഗ് എന്നിവ സംയുക്തമായി കോഴിക്കോട്…

13 hours ago