Categories: BREAKING NEWSKERALA

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്&period; അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ് വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായിരിക്കുന്നത്&period; ഇടുക്കി&comma; എറണാകുളം ജില്ലകളിൽ പലയിടങ്ങളിലും ബീഫ് വില കിലോഗ്രാമിന് 500 രൂപയിലേക്ക് അടുക്കുകയാണ്&period; വിലക്കയറ്റവും കന്നുകാലികളുടെ ക്ഷാമവും മൂലം കനത്ത നഷ്ടം നേരിടുന്ന പശ്ചാത്തലത്തിൽ തൊടുപുഴയിലെ ഒട്ടുമിക്ക വ്യാപാരികളും ബീഫ് വിൽപ്പന താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്ക് കന്നുകാലികളുമായി പുറപ്പെട്ട 16 ലോറികൾ ഗോരക്ഷാ ഗുണ്ടകൾ വഴിയിൽ തടഞ്ഞ് തട്ടിയെടുക്കുകയായിരുന്നു&period; ഇതാണ് നിലവിലെ വിതരണ പ്രതിസന്ധിക്ക് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്&period; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കന്നുകാലികളെ എത്തിക്കുന്ന വാഹനങ്ങൾക്ക് നേരെ നിരന്തരം അതിക്രമങ്ങൾ ഉണ്ടാകുന്നത് വ്യാപാരികളെയും ലോറി ജീവനക്കാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്&period; സുരക്ഷിതമായി കന്നുകാലികളെ സംസ്ഥാനത്ത് എത്തിക്കാൻ കഴിയാത്തതാണ് വിപണിയിലെ പെട്ടെന്നുള്ള കടുത്ത ക്ഷാമത്തിന് വഴിതെളിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വില അനിയന്ത്രിതമായി ഉയർന്നതോടെ സാധാരണക്കാരായ<br>ഉപഭോക്താക്കൾ ബീഫ് വാങ്ങുന്നത് കുറച്ചിരിക്കുകയാണ്&period; ഉയർന്ന വിലയ്ക്ക് കന്നുകാലികളെ വാങ്ങി കുറഞ്ഞ വിലയ്ക്ക് ഇറച്ചി വിൽക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് വ്യാപാരികൾ&period; ഇതോടെയാണ് നഷ്ടം താങ്ങാനാകാതെ തൊടുപുഴയിലെ ഇറച്ചിക്കച്ചവടക്കാർ കച്ചവടം പൂർണമായും അവസാനിപ്പിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈ കടുത്ത പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പ്രമുഖ കാലിച്ചന്തകളിൽ ഇന്ന് വ്യാപാരികളുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്&period; കന്നുകാലി വിതരണം സുഗമമാക്കാനും വ്യാപാരികൾക്ക് സുരക്ഷ ഉറപ്പാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം&period; വിപണിയിലെ ഈ പ്രതിസന്ധി വരും ദിവസങ്ങളിൽ ഹോട്ടൽ മേഖലയെയും സാരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

2 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

2 days ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

2 days ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

2 days ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

2 days ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

3 days ago