മണൽ വാരാനുള്ള സർക്കാർ തീരുമാനം ഉടൻ നടപ്പാക്കണം
എടപ്പാൾ: പുഴയിൽ അടിഞ്ഞു കൂടിയ മണൽ നിർമ്മാണ മേഖലക്ക് അനുയോജ്യമായ രീതിയിൽ വാരാൻ സർക്കാർ എടുത്ത തീരുമാനം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് വട്ടംകുളത്ത് ചേർന്ന നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) എടപ്പാൾ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ ജനറൽ സെക്രട്ടറി വി.പി.സക്കരിയ്യ ഉദ്ഘാടനം ചെയ്തു.ഒ.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.വി.കുമാരൻ പ്രവർത്തന റിപ്പോർട്ടും ജില്ല ട്രഷറർ ഏ.ആർ.വേലു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.ഐ (എം) വട്ടംകുളം ലോക്കൽ സെക്രട്ടറി എം.എ.നവാബ്, ഇ.വി.മോഹനൻ.സുരേഷ് കാക്കനാത്ത്.കെ.ബാലകൃഷ്ണൻ.റസീന.എം മുരളീധരൻ. എം.വി.ലത്തീഫ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ഒ.വേലായുധൻ പ്രസിഡണ്ട്,കെ.വി.കുമാരൻ സെക്രട്ടറി,എം.വി.ലത്തീഫ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.ജില്ലയിൽ യൂണിയൻ രൂപീകരിച്ച് 1986 മുതൽ ധീർഘകാലം ജില്ല സെക്രട്ടറിയായിരുന്ന ഇ.വി.മോഹനനെ സമ്മേളനത്തിൽ ആദരിച്ചു.