ലോകം ഭാരതത്തെ ബഹുമാനിക്കുന്നു;എം.ടി രമേശ്
എടപ്പാൾ: ലോകം ഭാരതത്തെ ബഹുമാനിക്കുന്നു എന്നതാണ് നരേന്ദ്ര മോദി സർക്കാരിൻ്റെ 9 വർഷത്തെ ഏറ്റവും വലിയ നേട്ടമെന്ന് ബി.ജെ.പി. സംസ്ഥാന ജന:സെക്രട്ടറി എം.ടി.രമേശ്.മോദിയുടെ ഓരോ വിദേശയാത്രയും ഭാരതീയർക്ക് തല ഉയർത്തിപ്പിടിക്കാൻ അവസരം നൽകുമ്പോൾ പിണറായിയുടെ ഓരോ യാത്രയും മലയാളികളുടെ തല കുനിഞ്ഞു പോവുന്ന രീതിയിലാണെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്ര സർക്കാർ പണം നൽകുന്ന വികസന പ്രവർത്തനങ്ങൾ മാത്രമാണ് കേരളത്തിൽ നടക്കുന്നത്.
കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ രാജ്യത്തെ മുന്നോട്ട് നയിക്കാൻ സാധിച്ചത് നരേന്ദ്ര മോദി സർക്കാരായതുകൊണ്ടു മാത്രമാണ്. കേരളത്തിലെ പാർട്ടി നേതാക്കളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ എല്ലാം പരിശോധിക്കണം.എസ്.എഫ്.ഐ. അതിൻ്റെ ഏറ്റവും വലിയ മൂല്യച്യുതി അനുഭവിക്കുകയാണ്. സി.പി.എം.നേതാക്കളുടെ അധമ പാതയാണ് അവരും പിന്തുടരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മോദി സർക്കാർ കൂടുതൽ ജനപിന്തുണ നേടി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിൻ്റെ ഒമ്പതാം വാർഷിക പരിപാടികളുടെ ഭാഗമായി എടപ്പാളിൽ സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു.മേഖല പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, കെ.കെ.സുരേന്ദ്രൻ, പി.സി.നാരായണൻ, സത്താർ ഹാജി കള്ളിയത്ത്, രാജീവ് കല്ലംമുക്ക്, എൻ.അനിൽകുമാർ, രവീന്ദ്രൻ ചക്കൂത്ത്, മനോജ് പാറശ്ശേരി, കെ. സുബിത്, വി.ടി.ജയപ്രകാശ്, കെ.പി.രവീന്ദ്രൻ, ടി.ഗോപാലകൃഷ്ണൻ, കെ.പി.സുബ്രഹ്മണ്യൻ, അജീഷ് അമ്പാട്ട്, ദിനേശൻ എറവക്കാട്, പ്രസാദ് പടിഞ്ഞാക്കര, കെ.ടി.അനിൽകുമാർ,രമ ഷാജി, ശ്രീരാഗ് മോഹൻ എന്നിവർ പ്രസംഗിച്ചു